Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 09:36 IST
Share News :
ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്കൻ സേന ഏകോപിത വ്യോമാക്രമണങ്ങൾ നടത്തി.
ഇറാനിലെ ദൗത്യം വിജയമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ ആണവഭീഷണി ഒഴിവാക്കാനായിരുന്നു ആക്രമണം. ഇറാൻ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കിൽ ഭാവി ആക്രമണങ്ങൾ ഇതിനേക്കാൾ കടുത്തതായിരിക്കും. ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാൻ ഒരു ‘ടീമായി’ പ്രവർത്തിച്ചു.
ബോംബിട്ടശേഷം യുഎസ് യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തി. ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണം ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാൻ ഇപ്പോൾ സമാധാനത്തിന് വഴങ്ങണമെന്നും അവർ അതിന് തയ്യാറായില്ലെങ്കിൽ ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.