Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 20:24 IST
Share News :
മുക്കം: കേരള സംസ്ഥാന ത്തെ നിക്ഷേപ സൗഹൃദ മാക്കിയതിൽ റോഡ് വികസനവും, വ്യവസായ വളർച്ചയും മഹത്തായ പങ്കാണ് നിർവ്വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. . മലയോര ഹൈവേയുടെ പണിപൂർത്തിയായ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും മലപുറം- കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ രാജ്യത്തെ അതി വിശദമായ പരിശോധന ശേഷമാണ് നമ്മുടെ സംസ്ഥാനത്തെ നിക്ഷേ പ സൗഹൃദ കാര്യത്തിൽ നമ്പർ വൺ എന്ന സ്ഥാനം അംഗീകരിച്ചത്. അത് ശുപാർശ കൊണ്ടോ, ഏതങ്കിലും വിധത്തിലുള്ള പക്ഷപാതിത്വത്തിലൂടെ കിട്ടിയതല്ല. ഉയർന്ന നിലയിൽ അംഗീകാരം ലഭിക്കുന്ന രീതിയിൽ നമ്മുടെ യോഗ്യത വളർന്ന് കഴിഞ്ഞു. 2016 മുതൽ നാം നടത്തിയ തുടർച്ചയായ പ്രവർത്തനമാണ്. അതിൻ്റെ ഭാഗമായി പത്ത് നിയമങ്ങളിൽ ഭേതഗതി യുണ്ടായി. ഒരുപാട് ചട്ടങ്ങളും ഭേതഗതി ചെയ്തു. അതിലൂടെ സൗഹൃദ സംസ്ഥാനമായി കേരളം എത്തി കഴിഞ്ഞു. വിവിധ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിപ്പിച്ചു. ഈ അംഗീകാരത്തിൽ സന്തോഷിക്കുകയല്ലേ? വേണ്ടത്. നമ്മുടെ നാട് മാനിക്ക പെടുകയല്ലേ? കേരള മല്ലേ മേന്മയിൽ എത്തിയത്. എന്തിനാണ് കേ രളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. ഇത് എൽ.ഡി എഫി
ൻ്റെ നേട്ടമായല്ല കാണുന്നത്. നാടിൻ്റെ നേട്ടമാണ്. എൽ.ഡി എഫ് വിരോധ മുള്ളവരുണ്ടാവും. നാടിനോടുള്ള വിരോധമായി മാറാൻ പാടു ണ്ടോ? മുഖ്യമന്ത്രി പറഞ്ഞു.സ്റ്റാർട്ടപ്പുകളുടെ വികസനത്തിലും, വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപം നടത്താൻ വരുന്നവർക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത് സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല, അതോടെ അവർ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ഇത് ഇനിയും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും.
ഗ്രാമനഗരഭേദമില്ലാതെ അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളം. അതുകൊണ്ടാണ് ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമേ മലയോര, തീരദേശപാതകൾ കൂടി കൊണ്ടുവരുന്നത്. ഇതിനു രണ്ടിനും മാത്രം പതിനായിരം കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ആ തുക ചെലവഴിക്കപ്പെടുന്ന കാഴ്ചയാണ് കണ്‍മുന്നില്‍ കാണുന്നത്. അതോടൊപ്പം കോവളം- ബേക്കൽ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾകൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2016 മുതലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ് ഇത് സാധ്യമാക്കിയതെന്നും ഈ മാറ്റങ്ങൾ കേരളത്തെ ഇനിയും വലിയതോതിൽ മുന്നോട്ടു നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടക്കാൻപോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കൺമുന്നിൽ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാത ഉണ്ടാകില്ല. കാർഷിക- ടൂറിസം മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്. വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളംകണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ. ജോർജ്. എം. തോമസ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സൺ, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ എം. അശോക് കുമാർ, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, വി. കുഞ്ഞാലി, ടി വിശ്വനാഥൻ, ബാബു പൈ ക്കാട്ടിൽ, സി.പി. ചെറിയ മുഹമ്മദ്, ടി.എം ജോസഫ്, മുക്കം മുഹമ്മദ്, ടി.കെ. നാസർ ,ഫാദർ റോയി തേക്കും കാട്ടിൽ ,പി.എം തേ മസ്സ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റീച്ചിന്റെ നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്.
ചിത്രം: മലയോര ഹൈവേ പൂർത്തിയാക്കിയ കോടഞ്ചേരി കക്കാടൻപൊയിൽ റിച്ച് ഉദ്ഘാടനവും, മലപുറം -കോടഞ്ചേരി റിച്ച് നിർമ്മാണ പ്രവർത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ കൂടരഞ്ഞി യിൽ ഉഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.