Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 18:25 IST
Share News :
പുത്തൻചിറ:
പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ തകർന്നടിഞ്ഞ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുക, ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകളുടെ നിർമ്മാണം നടത്തുക, വടക്കുംമുറിഗവ: എൽ.പി.സ്കൂൾ കെട്ടിട നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി.
വെള്ളാംകല്ലൂർ ബ്ലോക്ക്പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ജോപ്പി മങ്കിടിയാൻ അധ്യക്ഷനായി.
കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എൻ. സജീവൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.പി. പരമേശ്വരൻ നമ്പൂതിരി, എം.പി.സോണി, രാജേഷ് ആറേലിൽ, പി.എ. അസൈനാർ,ടി.വൈ ഉബൈദ്,സുനിൽ പകരപ്പിള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പത്മിനി ഗോപിനാഥ് , ജിസ്മി സോണിതുടങ്ങിയവർ പ്രസംഗിച്ചു.
സംഘടനാ നേതാക്കളായ സി.എം. രവീന്ദ്രൻ ,എം.എ. കൊച്ചു മൊയ്തീൻ, ഓ.ആർ. ലോറൻസ്,
സി.പി.സുരേന്ദ്രൻ, സി.കെ. സുബ്രമണി, അനിൽ കളരിക്കൽ, തോമസ് പാനികുളം, ജെയ്സൻ പാനികുളം,അനൂപ് ആനപ്പാറ, സിജിൻ ഉമ്മർ, കെ.എ. ദീപ, ഇ. എം. മധു,ജോർജ്ജ് പനക്കൽ, വത്സൻ പണിക്കശ്ശേരി, നന്ദനൻ ആറേലിൽ, ജബ്ബാർ താനത്തു പറമ്പിൽ, സലാം മാള, അസീസ് താനത്ത് പറമ്പിൽ , ദാസൻ കളത്തിൽ, അച്ചുതൻ ചുള്ളി പറമ്പിൽ മജീഷ് അരീപ്പുറത്ത്, സിനി ചാത്തു, സിംന തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.