Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 07:26 IST
Share News :
ന്യുഡൽഹി:നാലാമത് വാക്കോ ഇന്ത്യ ഇൻറർനാഷണൽ കിക് ബോക്സിങ് ടൂർണമെന്റിൽ തിരുവനന്തപുരം സ്വദേശിയായ ഗിന്നസ് ആദർശ് ഇൻറർനാഷണൽ റഫറിയായി പങ്കെടുത്തു. 2025 ഫെബ്രുവരി 1 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിൽ കെ ഡി യാദവ് സ്റ്റേഡിയത്തിൽ 20 വിദേശരാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയിലെ ചന്തവിള ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസ്സോൾട്ട് കോംപാക്ടീസിന്റെ ഫൗണ്ടറും ചീഫ് കോച്ചും . കൂടാതെ ഗിന്നസ് ജേതാവും അസോസിയേഷൻ ഓഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് സ്റ്റുഡൻ്റ് കോഡിനേറ്ററുമാണ് ആദർശ്.
അന്തർദേശീയ കിക്ക് ബോക്സിങ് മത്സരങ്ങൾ നിയന്ത്രിക്കുന്ന വാക്കോ ഇന്ത്യ കേരളയുടെ ജനറൽ സെക്രട്ടറി കൂടിയായ വിവേക് എസ് ആണ് പ്രചോദനം നൽകുന്നത് എന്ന് ആദർശം പറഞ്ഞു.
അച്ഛൻ ഷിബു, അമ്മ ശാന്തി, അനിയൻ ആദിത്യൻ എന്നിവർ ആദർശന് പൂർണ്ണ പിന്തുണ നൽകുന്നു
Follow us on :
More in Related News
Please select your location.