Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 03:44 IST
Share News :
ദോഹ: ഖത്തറിലെ മലയാളി ഇൻഫ്ലുവൻസേഴ്സിന്റെ കൂട്ടായ്മ ക്യു എം ഐ , മൂൺ ഇവന്റ്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇൻസ്പെയറ 2025 ൽ പ്രശസ്ത മെന്റലിസ്റ്റും മിറക്കിൾ ബസ്റ്ററുമായ ഫാസിൽ ബഷീറിന്റെ ട്രിക്‌സ് മാനിയ അവതരിപ്പിക്കും. ഫെബ്രുവരി 7ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഹോളിഡേ ഇൻ ഹോട്ടലിലാണ് പരിപാടി നടക്കുക. ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ചുരികയുടെ സംഗീതവിരുന്നും തുടർന്നുണ്ടാവും.
മുൻകൂട്ടി നൽകിയിട്ടുള്ള സൗജന്യ പാസുകൾ ഉപയോഗിച്ചാണ് പ്രവേശനം.. മെന്റലിസം അടിസ്ഥാനമാക്കിയുള്ള തീം ഷോ ആയതുകൊണ്ട് വൈകുന്നേരം 5 ന് ഗേറ്റ് ഓപ്പൺ ചെയ്തു വൈകുന്നേരം 6.15ന് ഗേറ്റ് അടക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. താജ് ബിരിയാണി ടൈറ്റിൽ സ്പോൺസർ ആകുന്ന പരിപാടിയുടെ പ്രയോജകർ മൂൺ ഇവന്റസ് ആണ്.
Follow us on :
Tags:
More in Related News
Please select your location.