Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 19:09 IST
Share News :
ആലുവ: ഹെൽത്തി കേരള പരിശോധയുടെ ഭാഗമായി
കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ
ഹെൽത്ത് സ്ക്വാഡിൻറെ നേതൃത്വത്തിൽ തോട്ടുംമുഖം ,കുട്ടമശ്ശേരി ഭാഗങ്ങളിൽ
ഭക്ഷണശാലകളിൽ പരിശോധന നടത്തി.ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
മലിനജലം ശാസ്ത്രീയമായി സംസ്ക്കരിക്കാതിരിക്കുക,
ഫ്രിഡ്ജിൽ പഴകിയ ഭക്ഷണങ്ങൾ സൂക്ഷിക്കുക, പാകം ചെയ്യാൻ ഉള്ളതും
പാകം ചെയ്തതുമായ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ അശാസ്ത്രീയമായി സൂക്ഷിക്കുക,
കിണർ ജലം ബാക്ടീരിയോളജി പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കുക,
ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കുക,നിയമപ്രകാരമുള്ള പുകവലി നിരോധിത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജിൻറെ നേതൃത്വത്തിൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സബ്ന.കെ.ബി,
സ്റ്റെഫി.എസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.