Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 19:02 IST
Share News :
മസ്കറ്റ് : ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ധ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വാദി കബീറിലെ ലേബർ ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളോടൊപ്പമാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഇത്തവണ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.
സഹജീവികളുടെ ദുഃഖത്തിലും വിഷമങ്ങളിലും വിശപ്പിലും പങ്കുചേരുവാൻ, അവരെ ചേർത്തുനിർത്തുവാൻ നമുക്ക് കഴിയണം എന്ന വലിയ സന്ദേശം ലോകത്തിനു നൽകുന്ന ഈ റംസാൻ പുണ്യമാസത്തിൽ, എല്ലാ അർത്ഥത്തിലും സമൂഹത്തിലെ അർഹിക്കുന്നവരോടൊപ്പമാകണം നമ്മുടെ പങ്കുവയ്ക്കൽ എന്ന ചിന്തയിൽനിന്നാണ് ഇത്തവണത്തെ ഇഫ്താർ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കൊപ്പമാക്കിയതെന്ന് ഇഫ്താർ സന്ദേശം നൽകിക്കൊണ്ടുള്ള പ്രഭാഷണത്തിൽ ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയുടെ ഉന്നതാധികാര ഇലക്ഷൻ സമിതി സംസ്ഥാന കൺവീനർ എൻ. ഒ. ഉമ്മൻ പറഞ്ഞു.
റംസാൻ പുണ്യമാസത്തിലെ അനുഗ്രഹങ്ങളും നന്മകളും ഏറ്റുവാങ്ങി സമൂഹത്തിലെ സാധാരണക്കാരായ ആളുകളെ ചേർത്തുനിർത്തിക്കൊണ്ട് മതസൗഹാർദ്ധത്തിന്റെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു പകരാൻ നമുക്കാവണമെന്ന് ഇൻകാസ് ഒമാൻ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ് ആശംസകളർപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇഫ്താർ കമ്മിറ്റിയുടെ കൺവീനർ റെജി ഇടിക്കുളയുടെ നേതൃത്വത്തിൽ ആണ് വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.
ഇൻകാസ് ഒമാൻ വർക്കിംഗ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ,നിയാസ് ചെണ്ടയാട്, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി, ഇൻകാസ് ഒമാൻ നേതാക്കളായ റെജി കെ. തോമസ്, ബിന്ദു പാലയ്ക്കൽ, സന്തോഷ് പള്ളിക്കൽ, ജാഫർ കായംകുളം, മറിയാമ്മ തോമസ്, വിജയൻ തൃശ്ശൂർ, സിറാജ് നാറൂൺ, ഷൈനു മനക്കര, ഇ. വി. പ്രദീപ്, ഹരിലാൽ വൈക്കം, സുനിൽ ജോർജ്ജ്, മുഹമ്മദ് അലി, രാജേഷ്, ഷാനവാസ് കറുകപ്പുത്തൂർ, ദിനേശ് ബഹ്‌ല, ലത്തീഫ്, വിജയൻ പാലക്കാട്, അജ്മൽ, രാജേഷ് കായംകുളം, ബിനീഷ്, മോൻസി കൂടൽ തുടങ്ങിയവർ നേതൃത്വം കൊടുത്ത ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.