Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 14:32 IST
Share News :
ജക്കാർത്ത: നീണ്ട ഒന്നേകാൽ വർഷത്തിന് ശേഷം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഇനി ഗാസയുടെ പുനരുജ്ജീവനമാണ് ലക്ഷ്യം. ഇസ്രയേൽ അധിനിവേശ സേന നൂറുകണക്കിന് പള്ളികൾ തകർത്ത സാഹചര്യത്തിൽ ഗാസയിൽ 100 പള്ളികൾ നിർമിച്ച് നൽകുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ. റമദാൻ അടുത്തെത്തിയ സാഹചര്യത്തിൽ ഗാസയിലെ ജനങ്ങളുടെ അടിയന്തര ആവശ്യം മുൻനിർത്തിയാണ് മസ്ജിദ് നിർമാണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.
“ഗാസയിലെ സ്ഥിതിഗതികൾ ഇന്തോനേഷ്യൻ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണ്. ഒന്നര വർഷത്തിനുള്ളിൽ ഗാസയിലെ 1,000ത്തിലധികം പള്ളികൾ ഇസ്രയേൽ അധിനിവേശ സേന നശിപ്പിച്ചു” -കല്ല വിശദീകരിച്ചു. ആദ്യപടിയായി 10 പള്ളികളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഗാസ അധികൃതരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രക്രിയ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി നിർമാണത്തിന് ഇന്തോനേഷ്യയിലെ മുസ്ലീംങ്ങൾ സംഭാവന നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.