Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ തീരത്ത് എണ്ണക്ക​പ്പ​ൽ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് ഇന്ത്യൻ നാവിക സേനയും

17 Jul 2024 20:54 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്ത് എണ്ണക്ക​പ്പ​ൽ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് ഇന്ത്യൻ നാവിക സേനയും. 

ഐഎൻഎസ് തേജിനെയും വ്യോമ നീരീക്ഷണത്തിന് പി- 8Iയെയും നിയോഗിച്ചു. പതിമൂന്ന് ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രുമടക്കം പതിനാറ് പേ​രാ​ണ് ക​പ്പ​ലിൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക​യി​ൽ​ നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ തെ​ക്കു​കി​ഴ​ക്കാ​യാ​ണ് അ​പ​ക​ടം ഉണ്ടായതെന്ന്​ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെൻറ​ർ അ​റി​യി​ച്ചു. 

യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്. 2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. ഒമാന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തായാണ് ദുകം തുറമുഖം സ്ഥിതി ചെയ്യുന്നത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News