Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് നവമ്പർ 29 ന് സലാല‌യിൽ

25 Nov 2024 00:46 IST

ENLIGHT MEDIA OMAN

Share News :

സലാല‌: ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29 ന് സലാല‌യിൽ സംഘടിപ്പിക്കുന്നു. കോൺസുലർ, കമ്മ്യൂണിറ്റി വെൽഫെയർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പിലുണ്ടാകും. 

ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്ത് നവമ്പർ 29 ന് രാവിലെ 08:30 മുതൽ വൈകിട്ട് 04:30 വരെയാണ് ക്യാമ്പ്. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിൻ്റ്മെൻ്റ് കൂടാതെ ക്യാമ്പിൽ കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്താം. 

ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരംഗിൻ്റെ അധ്യക്ഷതയിൽ ഓപ്പൺ ഹൗസ് ആശയവിനിമയം നവമ്പർ 29 ന് വൈകുന്നേരം 5:30 ന് നടക്കും 7 മണി വരെ നടക്കുന്ന ഓപ്പൺഹൗസിൽ ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് എംബസി ഹെൽപ്പ് ലൈൻ നമ്പറായ 98282270, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പർ 91491027 / 23235600 എന്നിവയിൽ ബന്ധപ്പെടാം.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News