Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദ് അവധിയിൽ മൽസ്യ തൊഴിലാളികളുമായി സംവദിച്ച് ഇന്ത്യൻ സ്ഥാനപതി.

15 Apr 2024 22:13 IST

ISMAYIL THENINGAL

Share News :

ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസ്സി, ഐ.സി.സി, ഐ.സി.ബി.എഫ്, ഖത്തർ തമിഴ് സംഘം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഈദ് പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. ചടങ്ങിൽ 160 ഓളം മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.


കഠിനമായ തൊഴിൽ ചെയ്ത് സമൂഹത്തിന് മത്സ്യ ഭക്ഷണം തരപ്പെടുത്തുമ്പോഴും സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കപ്പെടാൻ പ്രയാസപ്പെടുന്ന വിഭാഗമാണ് മൽസ്യതൊഴിലാളികളെന്നും പല കാരണങ്ങളാൽ മൽസ്യബന്ധനം സാധ്യമാവാത്ത സാഹചര്യങ്ങളിൽ ഇവരുടെ ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യതയും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ സമൂഹം ചെയ്യുന്ന സഹാനുഭൂതിയും ഐക്യദാർഢ്യവും ചേർന്ന് നടത്തേണ്ട പ്രവർത്തനങ്ങളെ സ്ഥാനപതി ഓർമ്മിപ്പിച്ചു. പരിപാടിയിൽ ഐ.സി.ബി.എഫ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഫസ്റ്റ് സെക്രട്ടറിയുമായ വൈഭവ് തണ്ഡാലെയും അതിഥിയായി എത്തി. പരിപാടിയുടെ ഭാഗമായി 250 ഭക്ഷണ കിറ്റുകൾ വിതണം ചെയ്‌തു.


മത്സ്യത്തൊഴിലാളികൾ അടക്കം പ്രയാസം അനുഭവിക്കുന്നവരുടെ കാര്യത്തിൽ ഐ.സി.ബി.എഫും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളും നടത്തിവരുന്ന പ്രവർത്തനങ്ങളെ ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി വിവരിച്ചു. ഐ.സി.സി പ്രസിഡണ്ട് മണികണ്ഠൻ, ഖത്തർ തമിഴ് സംഘം പ്രസിഡണ്ട് മണിഭാരതി എന്നിവർ സംസാരിച്ചു.

മാനേജ്മെൻറ് കമ്മിറ്റി അംഗം സെറീന അഹദ് കോഡിനേഷൻ നിർവഹിച്ചു. മാനേജ്മെൻറ് കമ്മിറ്റിയംഗം

അബ്ദുറഊഫ് കൊണ്ടോട്ടി ഇൻഷുറൻസ് പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.

ചടങ്ങിന് ഐ. സി. ബി. എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. മാനേജ്മെൻറ് കമ്മിറ്റിയംഗം ശങ്കർ ഗൗഡ് നന്ദി പ്രകാശനവും നടത്തി.

Follow us on :

More in Related News