Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് : ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

17 Oct 2024 10:24 IST

- Sports Desk

Share News :

ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക് ബംഗളൂരുവിൽ തുടക്കം. ഒന്നാം ദിനം മഴ മൂലം പൂർണ്ണമായി മുടങ്ങിയ മത്സരത്തിൽ, രണ്ടാം ദിനം ടോസ്സ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 10 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 3 വിക്കറ്റുകൾ നഷ്ടമായി.

ക്യാപ്റ്റൻ രോഹിത് ശർമ്മ 2 റൺസ് എടുത്തും, വിരാട് കോഹ്ലി, സർഫ്രാസ് ഖാൻ എന്നിവർ റണ്ണൊന്നും എടുക്കാതെയും പുറത്തായി.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ 13/3 എന്ന നിലയിൽ ആണ്. ഓപ്പണർ യശ്വസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പർ ഋഷബ് പന്തുമാണ് ക്രീസിൽ.

Follow us on :

More in Related News