Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ പ്രവർത്തകരുടെ വേതന വർദ്ധനവ്; ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പിടിക്കൽ ധർണ്ണ നടത്തി.

26 Mar 2025 18:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വളരെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ഒന്നര മാസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം ഒത്തുതീർ പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പ് പഞ്ചായത്ത് ഓഫീസ് പിടിക്കൽ ധർണ്ണ നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം.കെ ഷിബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ജെ സണ്ണി അധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ ദിനേശൻ, ഐഎൻടിയുസി റീജിണൽ പ്രസിഡൻ്റ് അഡ്വ.പി.വി സുരേന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ എസ്.ജയപ്രകാശ്, ടി.പി അരവിന്ദാക്ഷൻ, സി.കെ വാസുദേവൻ, എസ്. ശ്യാം കുമാർ, റഷീദ് മങ്ങാടൻ, ടി.വി സുരേന്ദ്രൻ, സി.എസ് സലിം, തോമസ് മുണ്ടയ്ക്കൽ, കെ.കെ കൃഷ്ണ കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റെജി മേച്ചേരിൽ, രാഗിണി ഗോപി, രമണി മോഹൻദാസ് , ലയചന്ദ്രൻ

തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡം ഭാരവാഹികൾ പ്രതിക്ഷേധ സമരത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News