Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഇബ്ര ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി

03 Nov 2024 10:35 IST

ENLIGHT MEDIA OMAN

Share News :

ഇബ്ര: ഇൻകാസ് ഇബ്ര റീജിയണൽ കമ്മിറ്റി, ഇന്ദിര ഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മദിന വാർഷികവും സംയുക്തമായി ആചരിച്ചു. 

ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോം ഡാനിയേൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

വൈദേശിക ആക്രമണങ്ങളെ ചെറുക്കുന്നതിലുള്ള നേതൃത്വ പാടവം, ഹരിതവിപ്ലവം, 1980-കളിലെ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച, ദാരിദ്ര നിർമാർജനം തുടങ്ങിയവയിലൂടെ ഇന്ത്യ എന്നെന്നും ഓർക്കുന്ന മുഖമായിരിക്കും പ്രിയദർശിനി ഇന്ദിരാജിയെന്ന് മുഖ്യ പ്രഭാഷണത്തിൽ അലി കോമത്ത് പറഞ്ഞു. 

സ്വാതന്ത്ര്യ ലബ്ധിക്ക്‌ ശേഷം, വേറിട്ട് കിടന്ന അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കുക എന്ന ദൗത്യം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയ സർദാർ വല്ലഭായി പട്ടേലിനെയും കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടീയേയും യോഗം അനുസ്മരിച്ചു. 

ഇൻകാസ് ഇബ്ര ട്രഷറർ ഷാനവാസിന്റെ അമ്മയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122 

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News