Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 16:02 IST
Share News :
കടുത്തുരുത്തി :ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.ക്രിസ്മസ് പുതുവത്സര നാളുകളിൽ ഒരു സന്നദ്ധ സംഘടനയ്ക്ക് ചെയ്യുവാൻ കഴിയുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ് ഒരുമ ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് കെയർ യൂണിറ്റ് വഴി നടപ്പിലാക്കിയിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
ചികിത്സകൊണ്ട് ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളാൽ വിഷമിക്കുന്നവർക്കും, അവരുടെ കുടുംബങ്ങൾക്കും ശാരീരികവും മാനസികവും സാമ്പത്തികവുമായ ആത്മീയ പിന്തുണ നൽകുന്നതിനാണ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഒരുമ ഓഡിറ്റോറിയത്തിലാണ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനം. അഡ്വ.മോൻസ് ജോസഫ് എംഎൽഎ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പുതുവത്സര നാളുകളിൽ ഒരു സന്നദ്ധ സംഘടനയ്ക്ക് ചെയ്യുവാൻ കഴിയുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ് ഒരുമ ചാരിറ്റബിൾ സൊസൈറ്റി നടപ്പിലാക്കിയിരിക്കുന്നത്. രോഗികളെ ശുശ്രൂഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കുമ്പോൾ വളരെ വേറെ ഉത്തരവാദിത്വങ്ങൾ ഉണ്ട്. രോഗികൾക്ക് കൃത്യമായ പരിചരണം ഉറപ്പ് വരുത്തണം. കൃത്യതയോടെയും ജാഗ്രതയോടെയും പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ ഒരുമയ്ക് സാധിക്കണമെന്നും എംഎൽഎ പറഞ്ഞു.
ഒരുമയുടെ നേതൃത്വത്തിൽ, ഡോക്ടർമ്മാർ നേഴ്സുമാരുടെ സേവനത്തോടെ വീട്ടിലെത്തിയും, ഒരുമയിലും സ്വാന്തന പരിചരണം, നഴ്സിംഗ് കെയർ, ഫിസിയോതെറാപ്പി എന്നിവ എല്ലാ വിധ മെഡിക്കൽ ഉപകരങ്ങളോടുകൂടിയ(ബി പാപ് മെഷീൻ , സി പാപ് മെഷീൻ , ഓക്സിജൻ കോൺസെൻട്രേറ്റർ,ഓക്സിജൻ സിലിണ്ടർ) എന്നിവ പാലിയേറ്റീവ് കെയർ യൂണിറ്റിലുണ്ട് .ഞീഴൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശരത് ശശി അധ്യക്ഷത വഹിച്ചു. തുരുത്തിപ്പള്ളി
സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി ഫാദർ ജോസ് നെല്ലിക്കതെരുവിൽ, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവൻ നായർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നളിനി രാധാകൃഷ്ണൻ, കല്ലറ ഗ്രാമപഞ്ചായത്ത് മെമ്പർ അരവിന്ദ് ശങ്കർ, സ്നേഹക്കൂട് അഭയമന്ദിരം ഫൗണ്ടർ നിഷ, ഞീഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീലേഖ മണിലാൽ, ബോബൻ മഞ്ഞളാമലയിൽ, അശോക് കുമാർ കാരയ്ക്കൽ, ജോമോൻ മറ്റം, ഷൈനി സ്റ്റീഫൻ,ഞീഴൂർ SNDP 124 ആം നമ്പർ പ്രസിഡന്റ് പി. കെ. നാരായണൻ, Dr.നാഥ് ഫ്രാൻസിസ്, Dr.രമേശ് MBBS ,രാക്ഷ്ട്രപതിയിൽ നിന്നും ഫ്ളോറൻസ് നെറ്റിങ് ഗേൽ അവാർഡ് കരസ്ഥമാക്കിയ കൂടല്ലൂർ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവ് കെയർ നേഴ്സ് ഷീലാ റാണി തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന വേളയിൽ ക്യാൻസർ രോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശാസ്തക്രിയക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വൈക്കം ചെട്ടിമംഗലം നിരഞ്ജന് ചികിത്സാസഹായമായ 26000/- രൂപ ഉൾപ്പെടെ 21 രോഗികൾക്ക് 1,00,000 രൂപയുടെ ചികിത്സാസഹായവും 150 പേർക്ക് ക്രിസ്തുമസ് കിറ്റും 200 പേർക്ക് കേക്കും 12 പേർക്ക് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു. ഒരുമയുടെ അഭയകേന്ദ്രം സ്നേഹാലയം ഉൾപ്പെടെ ഹൃദയപ്പാഠം പദ്ധതിയിൽ
35 കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം, അന്നദാനം പദ്ധതിയിൽ വൈക്കം, ഉഴവൂർ, പാലാ, കൂടല്ലൂർ എന്നീ ഹോസ്പിറ്റലുകളിൽ അന്നദാനവും, വയോജന പദ്ധതിയിൽ വയോജകർക്ക് സഹായം, കാരുണ്യസ്പർശം പദ്ധതിയിൽ ഭവന രഹിതർക്ക് ഭവന നിർമ്മാണം, സ്നേഹപുണ്യം പദ്ധതിയിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന കിറ്റുകൾ, സ്വാന്തനം പദ്ധതിയിൽ അംഗവൈകല്യർക്കു സ്വയം തൊഴിലിനായി സാമ്പത്തിക സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനം ഒരുമ നടത്തിവരുന്നുണ്ട്.
ഒരുമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരുമയുടെ പ്രസിഡന്റ് കെ. കെ. ജോസ് പ്രകാശ് ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, പ്രസാദ് എം. , ജോയ് മയിലംവേലി, ഫ്രങ്കി ഗോംസ് , സുധർമണി ജോസ് പ്രകാശ്, ശ്രുതി സന്തോഷ്, സിൻജാ ഷാജി, നീതു മാത്യു, ഒരുമ പാലിയേറ്റിവ് കെയർ ടീം, Dr.നാഥ് ഫ്രാൻസിസ്, Dr.രമേശ്, നഴ്സ്മാരായ അശ്വതി സലി, ശ്രീമോൾ എന്നിവർ നേതൃത്വം നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.