Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2026 09:09 IST
Share News :
മസ്കറ്റ്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന ഇബ്രാഹിം ബാബു (ബാബുക്ക) മരണപെട്ടു.
തൃശ്ശൂർ, കൊടുങ്ങല്ലൂർ, എറിയാട്, കടപ്പൂര് പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് പരേതനായ മുഹമ്മദാലി മകൻ ഇബ്രാഹിം ബാബു (76) വാണ ഇന്ന് വെളുപ്പിന് 3.30 ന് ലൂർദ് ആസ്പത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
മസ്‌കറ്റിലെ ആദ്യകാല പ്രവാസികൾ ആരും ബാബുക്കയെ മറക്കില്ല കാരണം ഇവിടെത്തെ ആദ്യ മണി എക്സ്ചേഞ്ചുകളിൽ ഒന്നായ "മുസണ്ഡം എക്സ്ചേഞ്ചിലെ" ജീവനക്കാരനായിരുന്നു ബാബുക്ക.
ഇന്ന് നാട്ടിലേക്ക് പണമയച്ചു മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന സമയത്ത് അന്നത്തെ ഡിമാൻഡ് ഡ്രാഫ്റ്റുകളും, അത് നാട്ടിലേക്ക് അയച്ചു അക്കൗണ്ടിൽ എത്തുന്നതുവരെയുള്ള കാലയളവ് വരെ ഇവരുമായുള്ള ആശയവിനിമയം തുടരുമായിരുന്നു ബന്ധം.
ഏതാനും വർഷം മുൻപാണ് ബാബുക്ക മസ്‌കറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്.
ഭാര്യ: അസ്മ. രണ്ട് മക്കളുണ്ട്.
Follow us on :
Tags:
More in Related News
Please select your location.