Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 01:32 IST
Share News :
ദോഹ: സി. പി. എം അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ എം പിയുമായ സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ ഐ. എം. സി. സി ഖത്തർ സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ, സിപിഐ (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രഗത്ഭനായ പാർലിമെന്റേറിയൻ,
വർഗ്ഗീയ ഫാസിസ്റ്റ് കോർപ്പറേറ്റ് കൂട്ടുകെട്ടിന്നെതിരെ ധീരമായി പടനയിച്ച പോരാളി, തുടങ്ങി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു സീതാറാം യെച്ചൂരി.
നിലപാടുകളിലും ജീവിതത്തിലും കലർപ്പില്ലാത്ത നേതാവായിരുന്നു യെച്ചൂരി. അതിവൈകാരികതയും പെയിഡ് പ്രൊമോഷനും ഇല്ലാതെ, നിരവധി ജനവിഭാഗങ്ങളുടെ മനസ്സില്‍ ഇടം നേടിയ നേതാവ്.
കമ്മ്യൂണിസ്റ്റ് അല്ലാത്തവർക്കും കമ്യൂണിസ്റ്റുകളോട് ബഹുമാനാദരവുകളുണ്ടാക്കിയ വ്യക്തിത്വം. പ്രതികരണങ്ങളിലും നിലപാടുകളിലും ഒരിക്കൽ പോലും നിരാശപ്പെടുത്താത്ത യെച്ചൂരി പ്രസംഗങ്ങളില്‍ പോലും വികാരത്തള്ളിച്ചയില്ലാതെ അളന്നുമുറിച്ച കൃത്യതയാർന്ന വസ്തുതകള്‍ മാത്രം അവതരിപ്പിക്കും.
കഴിഞ്ഞ പത്തു വർഷത്തെ ഇന്ത്യയിൽ ഭയാശങ്കളോടെ ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകിയവരിൽ പ്രധാനിയായ സഖാവിൻ്റെ വേർപാട് മതനിരപേക്ഷ ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്.
സിപിഐഎമ്മിനും ഇടത് പക്ഷ പ്രസ്ഥാനത്തിനുമുണ്ടായ തീരാ നഷ്ടത്തിൽ ഐ.എം.സി.സി ഖത്തർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അനുശോചന സന്ദേശത്തിൽ ഭാരവാഹികളായ പ്രസിഡൻ്റ് പി.പി. സുബൈർ ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി, ട്രഷറർ മജീദ് ചിത്താരി എന്നിവര്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.