Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 22:03 IST
Share News :
ദോഹ: ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ഖത്തറിലെ ഉമ്മുസലാൽ അലി, റൗളത്തുൽ ഹമാമ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നോർക്ക, പ്രവാസി ക്ഷേമനിധി ബോധവൽകരണം പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഇൻകാസ് ഖത്തർ പ്രതിനിധിയുമായ സിദ്ദീഖ് ചെറുവല്ലൂർ നിർവ്വഹിച്ചു.
ചടങ്ങിൽ സജീർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് അഡ്മിൻ പ്രസിഡന്റ് ഷൗക്കത്ത് സഖാഫി ഉദ്ഘാടനം ചെയ്തു. മഹ്റൂഫ് വെളിയങ്കോട് (ആർ എസ് സി), ഷംസീർ അരിക്കുളം (സംസ്കൃതി), ഷെഫീർ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി) എന്നിവർ പ്രഭാഷണം നടത്തി.
പ്രവാസ ജീവിതം ചെറുകഥകളാക്കി ജനഹൃദയങ്ങളിൽ എത്തിച്ച അബ്ദുള്ള വാണിമേൽ ഉൾപ്പെടെ പ്രവാസം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട പതിനെട്ടു സഹോദരങ്ങളെ ചടങ്ങിൽ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഐ.സി.എഫ് പ്രഖ്യാപിച്ച 'രിഫാഈ കെയർ' ഓട്ടിസം ബാധിച്ച ആയിരം കുട്ടികളുടെ കുടുംബങ്ങളിലേക്ക് ഒരു വർഷംനീളുന്ന സഹായ പദ്ധതിയുടെ ഡോക്യുമെന്ററി പ്രദർശനം നടന്നു. അബ്ദുറസാഖ് മുസ്ലിയാർ, മുജീബ് സഖാഫി, നജീബ് കാളാച്ചാൽ എന്നിവർ സംബന്ധിച്ചു.
മുസ്തഫ നരിപ്പറമ്പ് സ്വാഗതവും റഷീദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.