Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 14:51 IST
Share News :
മുക്കം: മുക്കം മാനവത്തിൻ്റെ നേതൃത്വത്തിൽ മാലിക് നാലകത്തിൻ്റെ ,സമർപ്പിതമീ ജീവിതം, എന്ന പുസ്തക ചർച്ച സംഘടിപ്പിച്ചു.. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ തീർത്ത കെ എം സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർറഹ്‌മാൻ്റെജീവിതമാണ്പുസ്തകത്തിൻ്റെ ഇതിവൃത്തമായി മാലിക് തൻ്റെ പ്രതി പുസ്തകത്തിൽ വിശദികരിക്കുന്നത്.
ഒരു വർക്ക്ഷോപ്പ് തൊഴിലാളിയായി ജീവിതമാരംഭിച്ച്, ഫുജൈറ ഭരണാധികാരിയുടെ പെഴ്സണൽ മാനേജർ പദവിയോളം വളർന്ന ജീവിതത്തെ വിശദമായി അടയാളപ്പെടുത്തുന്ന പുസ്തകം, ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന യുവതയ്ക്ക് പ്രചോദനം പകരുന്നതാന്നെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവർത്തന രംഗത്തെ പുത്തൂർ റഹ്‌മാൻ്റെ ഇടപെടലുകൾ രേഖപ്പെടുത്തുന്ന പുസ്തകം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാതൃകയും വരുംതലമുറയ്ക്ക് മുതൽക്കൂട്ടാണെന്നും അഭിപ്രായമുണ്ടായി.
പുസ്തകച്ചർച്ച പ്രശസ്ത മലയാള സാഹിത്യകാരനും ഗാനരചയിതാവുമായ കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ മനോധൈര്യത്തോടെ സമീപിക്കണമെന്ന് അദ്ദേഹംഅഭിപ്രായപ്പട്ടു.
പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. മലബാറി ൻ്റെ ചരിത്രവും, പ്രവാസികളുടെ കഷ്ടപ്പാടുകളും പുതിയ തലമുറക്ക്പുസ്തകംപരിചയപ്പെടുത്തിയിരിക്കയാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി അക്ബർ അധ്യക്ഷത വഹിച്ചു.
ശ്രാവണം പുസ്തകം പരിചയപ്പെടുത്തി. പ്രസ്ഫോറം സെക്രട്ടറി മുഹമ്മദ് കക്കാട് , സലാം കാരമൂല, ജമീല ടീച്ചർ, അസീസ് മാസ്റ്റർ, വിജീഷ് പരവരി, ഉമശ്രീ കിഴക്കുമ്പാട്ട്, സലാംക ഫോക്കസ് മാൾ, ജാസ്മിൻ കൈതമണ്ണ, ഒ സി മുഹമ്മദ്, എൻ അബ്ദുൽ സത്താർ, അഹമദ് കുട്ടി മാസ്റ്റർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. രചിയിതാവ് മലിക് നാലകത്ത് ചർച്ചക്ക് മറുപടി പറഞ്ഞു.ഗ്രന്ഥകാരൻ മലിക് നാലകത്തിനെ വേദിയിൽ ആദരിച്ചു. മാക്ബത്ത് പബ്ലിക്കേഷൻസ് എം ഡി എം എ ഷഹനാസ് പൊന്നാട അണിയിച്ചു. മാനവത്തിൻ്റെ ഉപഹാരമായി, മുക്കം പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങൾക്ക് കനപ്പെട്ട സംഭാവനകളർപ്പിച്ച് കടന്നുപോയവരെ അടയാളപ്പെടുത്തുന്ന, പരേതനായ എം സി മുഹമ്മദ് എഡിറ്റ് ചെയ്ത "സുകൃതം", എൻ എം മുഹമ്മദ് ഹാഷിർ സമർപ്പിച്ചു. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വികുഞ്ഞാലി, കെ വി വി ഇ എസ് മുക്കം പ്രസിഡൻ്റ് അലി അക്ബർ, സിനിമ സംവിധായകൻ ബന്ന ചേന്ദമംഗല്ലൂർ, മാധ്യമപ്രവർത്തകൻ എ പി മുരളീധരൻ മാസ്റ്റർ, ലുക്ക്മാൻ അരിക്കോട് എന്നിവർ ആശംസകൾ നേർന്നു.. ചടങ്ങിൽ ശിൽപി ഓടമണ്ണിൽ സുബ്രനും ചിത്രകാരൻ ഫ്രം കരീമും സ്നേഹോപഹാരം നൽകി. പുസ്തകത്തിൻ്റെ ചിത്രീ കരണം നിർവഹിച്ച ചിത്രകാരൻ ബൈജു ചിത്രപ്പുരയെ കാനേഷ് പൂനൂര് ഉപഹാരം നൽകി ആദരിച്ചു.കെ പുരുഷോത്തമൻ സ്വാഗതവും സുബൈർ അത്തൂളി നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.