Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 11:43 IST
Share News :
ചെന്നൈ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിജയ്‌യുടെ ആദ്യ ഉത്തരവ്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്‍റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ല, അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണം എന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് സത്യവാചകം ചൊല്ലി നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്.
Follow us on :
More in Related News
Please select your location.