Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

02 May 2024 13:22 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദത്തിൻ്റെ ഭാഗമായുള്ള മഴ സലാലയുടെ നഗര പ്രദേശങ്ങളിൽ രാവിലെ ഇന്ന് മുതൽ ആരംഭിച്ചു. . വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴയുണ്ടാകും. വ്യാഴാഴ്ച 30 മുതൽ 80 മില്ലിമീറ്റർ വരെ കനത്ത പെയ്യാൻ സാധ്യതയുണ്ട്.

കനത്ത മഴയിൽ ചെറിയ ചാലുകളായ വാദികൾ നിറഞ്ഞൊഴുകുവാൻ  സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

അൽ ബുറൈമി, മുസന്ദം, ദാഹിറ, ദാഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്‌കത്ത്‌ എന്നീ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച പകൽ സമയത്ത് ക്രമേണ മേഘങ്ങൾ രൂപപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തുടർന്ന് വൈകുന്നേരത്തോടെ നോർത്ത് ഗവർണറേറ്റുകളിലേക്ക് വ്യാപിച്ച് സൗത്ത് ശർഖിയ, അൽ വുസ്ത.എന്നീ ഗവർണറേറ്റുകളിൽ മഴ യുണ്ടാകും. വെള്ളപ്പൊക്കത്തിന് കാരണമായെക്കാവുന്ന മഴക്കാലത്ത് മുൻകരുതൽ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) എല്ലാവരോടും നിർദേശിക്കുന്നു. 

Follow us on :

More in Related News