Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2024 05:35 IST
Share News :
ദോഹ: ചൊവ്വാഴ്ച്ച പുലർച്ചെ മുതൽ രാജ്യത്തുടനീളം കനത്ത കാറ്റ് വീശിയപ്പോൾ ഖത്തറിൻ്റെ മിക്ക ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്തു.
വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിച്ചു. റുവൈസ്, ഷമാൽ, ജുമൈൽ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശക്തമായ കാറ്റിൻ്റെയും പൊടിയുടെയും അകമ്പടിയോടെയുള്ള ഇടിമിന്നലോടു കൂടിയ മഴ 2024 മെയ് 2 വരെ ഖത്തറിൽ നീണ്ടുനിൽക്കുമെന്ന് ഖത്തർ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ദൃശ്യപരതയെ ബാധിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.