Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനില്‍ കനത്ത മഴ; ഒരു മരണം, ഒഴുക്കില്‍ പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി

06 Aug 2024 21:02 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇന്ന് രാവിലെയോടെ ശക്തമായി. വാഡി ആൻഡം തോട്ടിൽ 

ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം മല വെള്ളപ്പാച്ചില്‍ വാദിയില്‍ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെ ഇബ്ര റഫന്‍സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. മറ്റൊരു സംഭവത്തില്‍ വാദി ബനീ ഹനിയില്‍ വാദിയില്‍ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയര്‍ലിഫ്റ്റ് ചെയ്തതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ എത്തിയ മഴ തുടരുകയാണ്. ബുറൈമി, സുവൈഖ്, ഖാബൂറ, റുസ്താഖ്, ആമിറാത്ത്, മുസന്ന, ഇസ്‌കി, സഹം, ഹംറ, നഖല്‍ തുടങ്ങിയ വിലായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മഴ പെയ്ത പ്രദേശങ്ങളില്‍ വാദികള്‍ നിറയുകയും താപനില താഴുകയും ചെയ്തു. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ വാദികള്‍ പലതും നിറഞ്ഞ് വെള്ളം റോഡുകളിലേക്കൊഴുകി. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

ഒമാനില്‍ കനത്ത മഴ ലഭിക്കുമെന്നും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച വരെ മഴ തുടരും. മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

25 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. 15 മുതല്‍ 25 നോട്ട് വരെ വേഗത്തില്‍ കാറ്റു വീശും. തീരദേശങ്ങളില്‍ തിരമാല ഉയരും. കടല്‍ പ്രബക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നേക്കും. മുഴുവന്‍ ആളുകളും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News