Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം വാർഡും പരിസരവും ചോർന്നൊലിക്കുന്നു.

23 May 2024 08:34 IST

R mohandas

Share News :


കൊല്ലം : കനത്ത മഴയിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം വാർഡും പരിസരവും ചോർന്നൊലിച്ചത് രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി. തറയിൽ വെള്ളം നിറഞ്ഞതോടെ ഒരുപോള കണ്ണടയ്ക്കാനാകാതെ നേരം വെളുപ്പിക്കേണ്ട ഗതികേടിലായിരുന്നു കൂട്ടിരിപ്പുകാരിൽ ഭൂരിഭാഗവും. ചോർച്ചയറിയാതെ നിലത്ത്‌ കിടന്നുറങ്ങുകയായിരുന്ന പലരും നനഞ്ഞുകുളിച്ചു. ഹൃദ്രോഗ വിഭാഗം സ്ത്രീകളുടെ വാർഡിൽ കിടക്കകൾക്ക് മുകളിലും മഴവെള്ളം വീണു.

ജില്ലാ ആശുപത്രിയുടെ മൂന്നാംനിലയിൽ ഷീറ്റിട്ട മേൽക്കൂരയ്ക്കു കീഴിലാണ് ഹൃദ്രോഗ വിഭാഗം ഐ.സി.യു., വാർഡുകൾ, ന്യൂ ഐ.സി.യു. എന്നിവ പ്രവർത്തിക്കുന്നത്. കനത്ത മഴ പെയ്തതോടെ മേൽക്കൂരയുടെ വിടവുകളിൽനിന്ന്‌ മഴവെള്ളം ഒലിച്ചിറങ്ങി തറയിൽ മുഴുവൻ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ഐ.സി.യു.വിനു മുൻവശത്ത് കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗവും സ്ത്രീകളുടെ വാർഡും എതിർവശത്തുള്ള ന്യൂ ഐ.സി.യു.വിനു മുന്നിലെ ഹാളുമടക്കം വെള്ളക്കെട്ടായി മാറി.

സ്ത്രീകളുടെ വാർഡിൽ രോഗികളുടെ കിടക്കയിലും മറ്റും വെള്ളംവീണു നനഞ്ഞതോടെ രാത്രി വൈകി ഇവരെയൊക്കെ മാറ്റിക്കിടത്തേണ്ടിവന്നു. വെള്ളം നിറഞ്ഞ, ടൈൽ പാകിയ തറയിൽ തെന്നിവീഴുമെന്നു പേടിച്ച് ശൗചാലയത്തിൽപോലും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രായമായവരടക്കമുള്ള രോഗികളും കൂട്ടിരിപ്പുകാരും.


Follow us on :

More in Related News