Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 09:25 IST
Share News :
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വിതരണം. നേരത്തെ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ക്യാമ്പിൽ കേൾവി പരിമിതിയുള്ള 11 പേരെ കണ്ടെത്തിയിരുന്നു. ഇവർക്കാണ് സഹായ ഉപകരണങ്ങൾ നൽകിയത്. ബാക്കിയുള്ളവർക്കായി അടുത്ത വർഷത്തെ പദ്ധതിയിൽ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ലിസ തുടങ്ങിയവർ സംസാരിച്ചു:
Follow us on :
Tags:
More in Related News
Please select your location.