Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 02:05 IST
Share News :
റിയാദ്: പുണ്യ നഗരങ്ങളിലെ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവയാണ് തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി സജ്ജീകരിച്ചത്.
183 ഓളം ആരോഗ്യ കേന്ദ്രങ്ങളിലായി 32000 ത്തോളം ആരോഗ്യ പ്രവർത്തകരും, അയ്യായിരത്തോളം ഡോക്ടർമാരെയും സജ്ജമാക്കിയിട്ടുണ്ട്. 32 ആശുപത്രികളും, 151 ആരോഗ്യ കേന്ദ്രങ്ങളും, ആറ് ക്ലിനിക്കുകളിലുമായിട്ടാണ് സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ കഴിയും വിധമായിരിക്കും പ്രവർത്തനം. ഇതിനായി ഏറ്റവും പുതിയ ആരോഗ്യ സാങ്കേതിക വിദ്യകളും, ഓട്ടോമേറ്റഡ് സേവനങ്ങളും ഉപയോഗിക്കും. 2600 ഓളം ആംബുലൻസുകളും തയ്യാറാക്കിയിട്ടുണ്ട്.
സ്മാർട്ട് ഫോണുകൾ വഴി സേവനം നൽകാനായി ഹെൽത്ത് അപ്പ്‌ളിക്കേഷനുകളും തയ്യാറാണ്. തീർത്ഥാടകരുടെ ആരോഗ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളും സജ്ജമാണ്. ഇതിലൂടെ ആരോഗ്യ സ്ഥാപനങ്ങളെ ഏകീകരിക്കുന്നതിനും സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു. രക്ത യൂണിറ്റുകളും, ലബോറട്ടറി സാമ്പിളുകളും വേഗത്തിലും കാര്യക്ഷമമായും കൊണ്ടുപോകുന്നതിനായി ഡ്രോണുകളുടെ ഉപയോഗിക്കും.
തീർത്ഥാടകർക്ക് ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി നടപടികളാണ് തയ്യാറാക്കിയിട്ടുള്ളത്. ലഘു ലേഖകൾ വഴിയും, ഡിസ്‌പ്ലേ സ്‌ക്രീനുകൾ വഴിയും ബോധവൽകരണം നടകുന്നുണ്ട്. പബ്ലിക് ഹെൽത്ത് അതോറിറ്റിയായ വെഖയയുടെ നേതൃത്വത്തിലും നിരവധി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. പകർച്ച വ്യാധികൾ, സാംക്രമിക രോഗങ്ങൾ, ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയായിരിക്കും വെഖയ കൈകാര്യം ചെയ്യുക. തീർത്ഥാടകർക്കായുള്ള ഭക്ഷണം, മരുന്ന് മറ്റു അവശ്യ സാധനങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായും പ്രത്യേക സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.