Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എച്ചിപ്പാറയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

11 Nov 2024 14:33 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :




എച്ചിപ്പാറയില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

വരന്തരപ്പിള്ളി: എച്ചിപ്പാറ ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, വരന്തരപ്പിള്ളി ജനമൈത്രി പോലീസ്, എക്‌സൈസ് വകുപ്പ് 

 തൃശൂര്‍ ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും രക്ത ദാന -രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ശ്രീവസുപ്രദ പ്ലാന്റേഷന്‍ ലിമിറ്റഡ് ഡി. ജി.എം ജി. ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ശ്രീവസുപ്രദ പ്ലാന്റേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് പി. കെ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍ 

ക്ലബ്ബ് സെക്രട്ടറി എ.എച്ച്.അസൈനാര്‍, സ്റ്റാഫ് നഴ്‌സ് മനീഷ എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ടി.കെ. സന്തോഷ് ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സും വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.സുബ്രഹ്മണ്യന്‍ ആരോഗ്യ സെമിനാറും നയിച്ചു


Follow us on :

More in Related News