Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 09:29 IST
Share News :
തിരൂർ : നിരവധി കേസുകളിൽ പ്രതിയായ മണൽ മാഫിയ തലവനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂർ ജില്ലകളിൽ അനധികൃത മണൽ കടത്ത്, വിശ്വാസവഞ്ചന, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ മുപ്പതോളം കേസുകളിൽ പ്രതിയായിട്ടുള്ളതും മണൽമാഫിയ സംഘത്തിലെ പ്രധാനിയുമായ തിരുന്നാവായ സ്വദേശി ചെറുപറമ്പിൽ ഷബീർമോൻ എന്ന് വിളിക്കുന്ന ഷബീർ(42) നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ, കൽപ്പകഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം മണൽ കടത്ത് കേസുകളിലും ഇരു ജില്ലകളിലുമായി പണമിടപാട് സംബന്ധിച്ച പതിനഞ്ചോളം വിശ്വാസവഞ്ചന കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് പിടിയിലായ ഷബീർ. കുറ്റിപ്പുറത്ത് കഴിഞ്ഞവർഷം പോലീസിനെ അക്രമിച്ച് മണൽ കടത്തു നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരുന്നയാളാണ് . തൻ്റെ വീടിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് അനധികൃത കടവ് നിർമ്മിച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകളെ കൊണ്ട് പുഴയിൽ നിന്നും മണൽ വാരിച്ച് ടിപ്പർ ലോറികളിൽ മണൽ കടത്ത് പതിവാക്കിയിരുന്നു.
തിരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആറു കേസുകളിലേക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ മാത്രം തിരുന്നാവായ, കുറ്റിപ്പുറം ഭാഗങ്ങളിൽ മണൽ കടത്തിന് മാത്രം എത്തിയിരുന്ന പ്രതിയെ പിടികൂടുന്നതിനായി പോലീസ് ഒരു മാസത്തോളമായി വലവിരിച്ച് നിരീക്ഷണത്തിൽ ആയിരുന്നു. കോട്ടക്കൽ ഭാഗത്ത് സ്ഥിരമായി തമ്പടിക്കുന്നതായി വിവരം ലഭിച്ച പോലീസ് ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടക്കലിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷബീർമോൻ കടവ് എന്നറിയപ്പെടുന്ന അനധികൃത കടവ് നശിപ്പിച്ച് ഭാരതപ്പുഴയുടെ തീര സംരക്ഷണത്തിനായി പഞ്ചായത്ത്- റവന്യൂ അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ഇയാളുടെ ക്രിമിനൽ പ്രവർത്തനം തടയുന്നതിനായി കാപ്പാ നടപടിയും പോലീസ് സ്വീകരിച്ചു വരികയാണ്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..
Follow us on :
Tags:
More in Related News
Please select your location.