Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാക്കവയലിലെ മണ്ഡലമുക്കിലുണ്ടായ തീപ്പിടുത്തം എട്ട് ലക്ഷം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു.

05 Feb 2025 15:13 IST

UNNICHEKKU .M

Share News :



മുക്കം: കാക്കവയൽ മണ്ഡലമുക്കിൽ ഹ൦സ പടിഞ്ഞാറയിൽ എന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കടകൾ ക്ക് തീപ്പിടുത്തം 8 ലക്ഷം ലക്ഷം രൂപയുടെ നഷ്ടമുണ്ടായ. രണ്ട് കടമുറികളിൽ ഹംസ പടിഞ്ഞാറയിൽ എന്നിവരുടെയും അതേ സമയം ഹുസൈന് നെടുക്കണ്ടി എന്നയാളുമാണ് കച്ചവടസ്ഥപ്നങ്ങൾ കത്തിനശിച്ചത്. .പ്ലാസ്റ്റിക്, തുണിത്തരങ്ങൾ , പലചരക്ക് സാധനങ്ങൾ , ഫോട്ടോസ്റ്റാറ്റ് മെഷീൻ ,ഫ്രിഡ്ജ്, മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവ പൂർണമായും കത്തി നശിച്ചു. ഏകദേശം8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എട്ടുമണിയോടെയാണ് അടച്ചിട്ട കടകളിൽ തീപിടുത്തം നടന്നത്.ഷോർട്ട് സർക്യൂട്ട് ആണ്തീപിടുത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം.മുക്കത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽഅഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും അണച്ചത്. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ ഫയർ ഓഫീസർമാരായ എൻ പി അനീഷ് ,വി സലിം , വിഎം മിഥുൻ ,ജി ആർ അജേഷ് ,എൻ എം റാഷിദ് ,എം അഭിനവ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News