Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്തിൻ്റെ വികസനത്തിന് തുടക്കം കുറിച്ച ഹാജി സി.പി.എ. യൂസഫിനെ 28 ന് നാട് അനുസ്മരിക്കും....

07 Jan 2025 23:28 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയത്തിൻ്റെ വികസനത്തിന് തുടക്കം കുറിച്ച ഹാജി സി.പി.എ. യൂസഫിനെ 28 ന് നാട് അനുസ്മരിക്കും....


ആറു പതിറ്റാണ്ടു കാലം മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും സജീവമായിരുന്നു ഹാജി സി.പി.എ യൂസഫിൻ്റെ വേർപാടിൻ്റെ 25-ാം വാർഷികം വിപുലമാക്കാനാണ് മുണ്ടക്കയത്ത് ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചത്.

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് , സഹകരണ ബാങ്ക് പ്രസിഡൻ്റ്, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ്, ജമാ അത്ത് പ്രസിഡൻ്റ് എന്നിവയടക്കം മുണ്ടക്കയത്തിൻ്റെ നിരവധി മേഖലയിലെ വിവിധ തലങ്ങളിൽ പങ്കാളിയായിരുന്നു സി.പി.എ മുന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന യൂസഫ് സാഹിബ്. സാധാരണക്കാരന് എക്കാലവും സഹായിയായിരുന്ന ഇദ്ദേഹം വിവിധ മത സ്ഥാപനങ്ങളുടെ നിർമാണത്തിൽ പ്രധാനിയായിരുന്നു.

ഈ മാസം 28 ന് വൈകിട്ട് 4 ന് മുണ്ടക്കയത്ത് വിവിധ പരിപാടികളോടെ അനുസ്മരണപാടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിമാർ, എം എൽ എ മാർ എം.പി മാർ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷീല ഡോമിനിക്,ടി.എസ്. റഷീദ്, അസീസ് ബഡായിൽ ടി.കെ. ശിവൻ, പി.എസ്. സുരേന്ദ്രൻ, റോയ് കപ്പലുമാക്കൽ,പി.കെ. പ്രദീപ്, സിജു കൈ തമറ്റം, ആർ.സി. നായർ, കെ.കെ. ജനാർദനൻ, ഷാജി ചാണ്ടി,ചാർളി കോശി, സദാനന്ദൻ , രാജീവ് അലക്സാണ്ടർ,പി.എം. നജീബ്, സാലി മുഹമ്മദ്, എം.ജി. രാജു, ഷമീർ കുരിപ്പാറ ,ബെന്നി ചേറ്റു കുഴി, ടി.സി. ഷാജി, പി.എ. നാസർ എന്നിവർ സംസാരിച്ചു.

ആൻ്റോ ആൻ്റണി എം.പി. സെബാസ്റ്റ്യൻ കുളത്തുങ്കൽ, രേഖാ ദാസ്, അസീസ് ബഡായിൽ , പി.എസ്. സുരേന്ദ്രൻ റേ. 1യ്പി കപ്പലുമാക്കൽ ഒ പി..എ. സലാം, ടി.എസ്. റഷീദ് എന്നിവർ രക്ഷാധികാരികളായും നൗഷാദ് വെംബ്ലി ചെയർമാനും മുഹമ്മദ് സാലി ജനറൽ കൺവീനറുമായി 51 അംഗ സി. പി.എ. യൂസഫ് അനുസ്മരണ സമിതി രൂപീകരിച്ചു.

Follow us on :

More in Related News