Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിസമർത്ഥമായ സൈബർ തട്ടിപ്പിന് ഇരയായി’തുറന്ന് പറഞ്ഞ് ഗീവർഗീസ് മാർ കൂറിലോസ്

08 Aug 2024 14:44 IST

Enlight News Desk

Share News :

സൈബർ തട്ടിപ്പിന് താൻ ഇര ആയെന്ന് തുറന്ന് പറഞ്ഞ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. 

രണ്ട് ദിവസം വെർച്വൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ തന്നെ വിശ്വസിപ്പിച്ചുവെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാൻ പണം നൽകി എന്ന പ്രചാരണം തെറ്റാണെന്നും അദ്ധേഹം പറഞ്ഞു.വിരമിക്കൽ ആനുകൂല്യം വഴി ലഭിച്ച പണം ഉൾപടേ തട്ടിപ്പ് സംഘം കൈക്കലാക്കി. 

തനിക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലാത്തത് കൊണ്ടും തട്ടിപ്പിനെ കുറിച്ച് സാധാരണക്കാർ പോലും ബോധവാന്മാരാകണമെന്നും ഉള്ളത് കൊണ്ടാണ് പരാതി നൽകിയതെന്നും ഗീവർഗീസ് മാർ കൂറിലോസ്പറഞ്ഞു. നരേഷ് ഗോയൽ കള്ളപ്പണ ഇടപാടിൽ തനിക്ക് ബന്ധമുണ്ട് എന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. സിബിഐ, സുപ്രിംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകൾ തട്ടിപ്പുകാര്‍ വാട്സാപ്പിലൂടെ കൈമാറി.സുപ്രിംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന നിർദ്ദേശമാണ് പാലിച്ചത്. എന്നാൽ താൻ തട്ടിപ്പിനിരയാവുകായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു


Follow us on :

More in Related News