Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത ; അടിസ്ഥാന ശമ്പളം 37,440 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 18,720 രൂപയുമാകും.

28 Oct 2025 19:58 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയായി, എട്ടാം കേന്ദ്ര ശബള കമ്മീഷന്‍റെ ചുമതലകളുടെ നിബന്ധനകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും ശബളത്തിലും

മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരും. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.


വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സർക്കാരുകള്‍, ജോയിന്‍റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് പ്രതിനിധികള്‍ എന്നിവരുമായി വിപുലമായ ചർച്ചകള്‍ നടത്തിയ ശേഷമാണ് നിബന്ധനകള്‍ അന്തിമമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കമ്മീഷൻ രൂപീകരിച്ച്‌ 18 മാസത്തിനകം ശുപാർശകള്‍ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുപാർശകള്‍ 2026 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും.


നിലവില്‍ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ ലഭിക്കുന്നുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും. ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആയാല്‍ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും. ഫിറ്റ്‌മെന്‍റ് ഘടകം 2.08 ആയാല്‍ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 37,440 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 18,720 രൂപയുമാകും.




Follow us on :

More in Related News