Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 23:49 IST
Share News :
ചെറിയ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ് സി ക്ക് തകർപ്പൻ ജയം. ഡൽഹി എഫ് സി യെ 5-0 നാണ് അവരുടെ തട്ടകത്തിൽ വെച്ച് തകർത്തത്. ഗോകുലത്തിനായി നിയാനെ(40,41,64) ഹാട്രിക് നേടി. രാഹുൽ രാജു (82), ഇഗ്നേഷിയോ അബെലെഡോ (90) എന്നിവർ ശേഷിച്ച ഗോളുകൾ സ്കോർ ചെയ്തു.
മറ്റൊരു മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് ഗോവയെ നാംധാരി എഫ് സി തോല്പിച്ചു (1-0). 45 ആം മിനിറ്റിൽ മൈബാം ഡെനിയുടെ ദാന ഗോളിലാണ് നാംധാരി ജയിച്ചു കയറിയത്.
ജയത്തോടെ ഗോകുലം കേരള നാലാം സ്ഥാനത്തേക്ക് കയറി. 7 കളികളിൽ 10 പോയിന്റ് ആണ് മലബാറിയൻസിന്റെ സമ്പാദ്യം.തോറ്റെങ്കിലും ചർച്ചിൽ ബ്രദേഴ്സ് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു, 13 പോയിന്റ്. നാംധാരി എഫ് സി 11 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
Follow us on :
Tags:
More in Related News
Please select your location.