Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 18:16 IST
Share News :
മസ്കറ്റ്: ലോകമെമെമ്പാടുമുള്ള സിനിമാസ്വാദകരുടെയും, നിരൂപകരുടെയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ മലയാളത്തിലെ ക്‌ളാസിക്ക് ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന "ആട് ജീവിതത്തിനു" ഒമാനിലും പ്രദർശനാനുമതി ലഭിച്ചു.
അടുത്ത ആഴ്ച മുതൽ ചിത്രം ഒമാനിലെ വിവിധ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. മാർച് 28 നു ലോകമെമ്പാടും പ്രദർശനം ആരംഭിച്ച "ആടുജീവിതം" ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന മലയാള സിനിമ എന്ന ബഹുമതി നേടിയിരുന്നു.
അതോടൊപ്പം ചിത്രത്തിന്റെ സാങ്കേതിക മികവിനും, ഒമാനി കലാകാരൻ താലിബ് അൽ ബലൂഷിയുടെ പ്രകടനമടക്കം ഏറെ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു.
റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഏപ്രിൽ 25 മുതൽ ഒമാനിലെ വോക്‌സ് സിനിമ, സ്റ്റാർ സിനിമ, സിനിപോളിസ് ഉൾപ്പടെ ഇരുപത്തിയഞ്ചിലധികം സ്‌ക്രീനുകളിൽ "ആടുജീവിതം" പ്രദർശനം ആരംഭിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.
ചിത്രത്തിൻറെ ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യാനുഭവം എന്ന പ്രശംസ നേടിയ "ആടുജീവിതത്തിന്റെ" മികച്ച ആസ്വാദനം പേക്ഷകർക്കു ലഭിക്കാൻ തിയേറ്ററുകളിൽ വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.