Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോൾ അടിച്ചുകൂട്ടി ബ്രസീലും അര്‍ജൻ്റീനയും : ഹാട്രിക്ക് നേടി മെസ്സി

16 Oct 2024 09:42 IST

- Sports Desk

Share News :

ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അര്‍ജൻ്റീനക്കും ബ്രസീലിനും തകർപ്പൻ വിജയം. 

ബ്യുണസ് ഐറിസിൽ വെച്ച് നടന്ന അര്‍ജൻ്റീന ബൊളീവിയ മത്സരത്തിൽ അര്‍ജൻ്റീന ആറു ഗോളുകൾക്ക് ബൊളീവിയയെ പരാജയപ്പെടുത്തി (6-0) . അര്‍ജൻ്റീനക്കു വേണ്ടി മെസ്സി ഹാട്രിക്ക് നേടി.അര്‍ജൻ്റീനക്കു വേണ്ടി പത്താമത്തെ ഹാട്രിക്ക് നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. നീണ്ട ഇടവേളയ്ക്കു ശേഷം അര്‍ജൻ്റീനയിൽ കളിക്കാൻ ഇറങ്ങിയ മെസ്സിക്കു മികച്ച എതിരേൽപ്പാണ്‌ കാണികൾ നൽകിയത്. ഈ ഒരു ഹാട്രിക്കോടെ ഏറ്റവും അധികം ഇൻ്റർനാഷണൽ ഗോൾ നേടിയവരുടെ പട്ടികയിൽ മെസ്സി രണ്ടാമതെത്തി. 110 ഗോൾ ആണ് മെസ്സി ഇതുവരെ അര്‍ജൻ്റീനക്കായി നേടിയത്. 133 ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തു. 

ഹാട്രിക്ക് നേട്ടത്തിന് പുറമെ രണ്ടു അസിസ്റ്റുകളും മെസ്സി നേടി. മെസ്സിയെ കൂടാതെ ലൗറ്റാറോ മാർട്ടിനെസ്, ജൂലിയൻ അൽവാരെസ്, തിയാഗോ അൽമേഡ എന്നിവരും ഗോളുകൾ നേടി. 

ബ്രസീൽ പെറു മത്സരത്തിൽ നാലു ഗോളുകൾക്കാണ് ബ്രസീൽ പെറുവിനെ കീഴടക്കിയത് (4 -0). ബ്രസീലിനു വേണ്ടി റാഫിഞ്ഞ 2 ഗോളുകൾ നേടി.ആന്ദ്രേയസ് പെരേര, ലൂയിസ് ഹെൻറിക്‌ എന്നിവർ ഓരോ ഗോൾ വീതം നേടി.

വേൾഡ് കപ്പ് യോഗ്യത ഗ്രൂപ്പിൽ അര്‍ജൻ്റീന ഒന്നാമതായി തുടരുന്നു. ബ്രസീൽ നിലവിൽ നാലാം സ്ഥാനത്താണ്.

Follow us on :

More in Related News