Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യ മുക്ത കേരളം : സന്ദേശ പ്രചാരണം നടത്തി.

12 Feb 2025 18:45 IST

UNNICHEKKU .M

Share News :

 മുക്കം:ജില്ലാ ശുചിത്വ മിഷന്റെയും മുക്കം നഗര സഭയുടെയും ആഭിമുഖ്യത്തിൽ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ മാലിന്യ മുക്ത കേരളം സന്ദേശ പ്രചരണത്തിന്റെ ഭാഗമായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മലയാളിയുടെ മാറിയ ജീവിത രീതിയും നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വലിച്ചെറിയൽ സംസ്കാരം മൂലം അനുദിനം നാശത്തിലേക്ക് പോകുന്ന ജലസ്രോതസ്സുകളും ചിത്രങ്ങളിൽ നിറഞ്ഞുനിന്നു.പ്രദർശനം നഗര സഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി കൾക്ക് പ്രശ്നോത്തരിയും ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ആധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുക്കം നഗരസഭ വൈ.പി ശ്രീലക്ഷ്മി പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രശ്നോത്തരി ജേതാവ് ഫാത്തിമ ഷൈഖക്ക് ചെയർമാൻ സമ്മാനം നൽകി.

മുക്കം നഗരസഭ ജെ.എച്ച്.ഐ വിശ്വംഭരൻ സ്വാഗതവും സ്കൂൾ പരിസ്ഥിതി ക്ലബ് കോ-ഡിനേറ്റർ ടി.റിയാസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News