Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 16:18 IST
Share News :
കൊല്ലം: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ സൂം മാധ്യമത്തിലൂടെ ഫേസ് ബുക്കിലും യൂട്യൂബിലും നടത്തിവരുന്ന തത്സമയ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് മൂന്ന് വർഷം പിന്നിട്ടു.
വ്യത്യസ്തവും നൂതനവുമായ ഭാഷാ പഠന രീതി അവലംബിച്ചുകൊണ്ട് 2021 സെപ്തംബർ അഞ്ചിനാണ് ഈ ക്ലാസ്സിന് തുടക്കം കുറിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30 മുതൽ 9.30 വരെ സൂം മധ്യമത്തിലൂടെ ഒരേസമയം ഫേസ് ബുക്കിലും, യൂട്യൂബിലും നടത്തിവരുന്ന രണ്ട് മണിക്കൂറുള്ള സൗജന്യ ക്ലാസ്സിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
പങ്കെടുത്തവരുടെ എണ്ണംകൊണ്ട് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഈ ലൈവ് ക്ലാസ് ഇടം പിടിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഇതിനോടകം ഈ ക്ലാസ് പ്രയോജനപ്പെടുത്തിയത്.
നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി സ്പോക്കൺ ഇംഗ്ലീഷ് (Baba Easy Spoken English) എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ (Baba Alexander). സാധാരണക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം നൽകുന്നതിനാൽ, ഇതിനോടകം സമൂഹ ശ്രദ്ധ നേടിയതാണ് ബാബ അലക്സാണ്ടർ ആവിഷ്കരിച്ച ബാബ ഈസി സ്പോക്കൻ ഇംഗ്ലീഷ് പരിശീലന പരിപാടി. വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇതിന്റെ മൊഡ്യൂൾ. 2018 ൽ ഫേസ്ബുക്ക് മാധ്യമം വഴിയും ഇത്തരത്തിൽ സൗജന്യ ലൈവ് പ്രോഗ്രാം അദ്ദേഹം നടത്തിയിരുന്നു.
പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. സ്വന്തം അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ഈ ആശയങ്ങളും പഠന രീതിയും സമൂഹത്തിന് സൗജന്യമായി നൽകുമ്പോൾ അത് ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാബ അലക്സാണ്ടര്‍.
പൂർണ്ണമായും സൗജന്യമായ ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ അവരുടെ ഫോണിൽ +919895211604 എന്ന നമ്പർ സേവ് ചെയ്യുക. ഈ നമ്പർ സേവ് ചെയ്ത ശേഷം, 'താൽപ്പര്യമുണ്ട്/ Interested' എന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുക. നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിൽ മറുപടിയായി നൽകും.
Follow us on :
More in Related News
Please select your location.