Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രില്‍ 21ന്

20 Apr 2024 16:53 IST

ENLIGHT REPORTER KODAKARA

Share News :

 


കൊടകര: മനക്കുളങ്ങര ലയന്‍സ് ക്ലബിന്‍രെ ആഭിമുഖ്യത്തിലുള്ള 150- ാമത്തെ സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊടകര ജി.എല്‍.പി സ്‌കൂളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്.  ഇതുവരെ നടന്ന 149 ക്യാമ്പുകളിലായി നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തികൊടുത്തതായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത പി.രാധാകൃഷ്ണന്‍,കെ.കെ.വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ പറഞ്ഞു


Follow us on :

More in Related News