Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൺലൈൻ ട്രേഡിങ് വഴി പാർട്ട് ടൈം ജോബായ ഓൺലൈൻ പ്രോഡക്റ്റ് റിവ്യൂവിലൂടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്.

09 Dec 2024 14:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പാർട്ട് ടൈം ജോബായ ഓൺലൈൻ പ്രോഡക്റ്റ് റിവ്യൂവിലൂടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ടെലഗ്രാം ഐ ഡിയിലേക്ക് Online Consultant https: ecommerce boost-advertise. com  എന്ന വ്യാജ വെബ്സൈറ്റിൻ്റെ ലിങ്ക് അയച്ചുകൊടുത്തു ജോയിൻ ചെയ്യിപ്പിച്ച് തട്ടിപ്പ്. ജർമ്മനിയിൽ ഇരുന്ന് ഓൺലൈൻ ട്രേഡിങ് നടത്തിയ വടയാർ സ്വദേശിക്ക് 25 ലക്ഷം നഷ്ടമായി.ജർമ്മനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ തലയോലപ്പറമ്പ് വടയാർ സ്വദേശിയായ യുവാവിനാണ് പണം നഷ്ട്ടമായത്. കമ്പനി നൽകിയ ടാസ്കുകൾ പല തവണകളായി പൂർത്തിയാക്കിയശേഷം അക്കൗണ്ട് നെഗറ്റീവായെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൻ്റെഅക്കൗണ്ടിൽ നിന്നും 19,50,000 രൂപയും യുവാവിൻ്റെ നാട്ടിലുള്ള സഹോദരൻ്റെ അക്കൗണ്ടിൽ നിന്നും 3,74,000/- രൂപയും യുവാവിൻ്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും 1,80,000/- രൂപയും ഉൾപ്പെടെ 25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. നൽകിയ പണവും പാർടൈം ജോലിയിലൂടെ പറഞ്ഞ ശമ്പളവും ലഭിക്കാതെ വന്നതോടെ തലയോലപ്പറമ്പ് പോലിസിൽ പരാതി നൽകുകയായിരുന്നു. യുവാവിൻ്റെ സഹോദരൻ്റെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു.

Follow us on :

More in Related News