24 Aug 2024 13:36 IST
Share News :
മസ്‌കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർന്ന് നിസ്‌വയിലെ വാദി തനൂഫിൽ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ഒരു ഒമാനി പൗരൻ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
പതിനാറ് പേരടങ്ങുന്ന മൾട്ടി നാഷണൽ ഹൈക്കിംഗ് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളാണ് പെട്ടെന്നുണ്ടായ കനത്ത മഴയിൽ ഒലിച്ചുപോയത്. മരിച്ചവരിൽ ഒരു ഒമാൻ പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടുന്നു.
ഒരു കാൽനട യാത്രക്കാരൻ്റെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ അടിയന്തിര വൈദ്യസഹായത്തിനായി നിസ്‌വ ആശുപത്രിയിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോയതായി റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു.
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.