Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 13:51 IST
Share News :
സലാല: ഒമാനിലെ സലാലക്കടുത്ത് ഹൈമ വിലായത്തിൽ ഇന്നലെ രാത്രി വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതൊരിറ്റി അറിയിച്ചു.
അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്‌നിശമന സേനാംഗങ്ങൾ തീപിടിത്തം കൈകാര്യം ചെയ്തതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സാമൂഹ്യ മാധ്യമമായ എക്‌സിൽ അറിയിച്ചു. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന് ആദ്യം വ്യക്തമായിട്ടുണ്ടായിരുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് മരിച്ചത് നാല് ഇന്ത്യക്കാരാണെന്ന് മനസ്സിലായത്.
കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് ഇന്നലെ രാത്രി ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ബന്ധുക്കളും സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് പോകുമ്പോൾ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.