Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടെലിഗ്രാഫ് ഐലൻഡ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടു

05 Jun 2024 18:44 IST

- MOHAMED YASEEN

Share News :

ഖസബ്: ഒമാനിലെ ഖസബ് വിലായത്തിൽ ചരിത്രപ്രസിദ്ധമായ ടെലിഗ്രാഫ് ഐലൻഡ് (ജസീറത്ത് മഖ്ലബ്) വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടു. 

ചൊവ്വാഴ്ച മുസന്ദം ഗവർണറേറ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. മുസന്ദം മുനിസിപ്പാലിറ്റി, ഒക്യു കമ്പനി, ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മുസന്ദം ഗവർണറുടെ ഓഫീസാണ് പരിസ്ഥിതി ടൂറിസം പദ്ധതി നടപ്പാക്കുന്നത്. 

മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം സെയ്ദ് അൽ ബുസൈദിയുടെ കാർമികത്വത്തിലായിരുന്നു തറക്കല്ലിടൽ ചടങ്ങ്. 130 ചതുരശ്ര മീറ്റർ പബ്ലിക് സർവീസ് ബിൽഡിംഗിനൊപ്പം 731 ചതുരശ്ര മീറ്റർ മൾട്ടി പർപ്പസ് ഹാൾ, സീ ലാൻഡിംഗ് പ്ലാറ്റ്ഫോം (8×2.5 മീറ്റർ), ദീപിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മൗണ്ടെയ്ൻ വാക്ക് വേ എന്നിവയുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. 

ദ്വീപിന് ചുറ്റുമുള്ള ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളെ അഭിമുഖീകരിക്കുന്ന രണ്ട് ഫോട്ടോഗ്രഫി ഇടങ്ങൾ, തണൽ നൽകുന്ന ഏരിയ, ഗാർഡ് റൂം, വൈദ്യുതി ജനറേറ്ററുകൾക്കും ഇന്ധന ടാങ്കുകൾക്കുള്ള കെട്ടിടം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News