Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 13:08 IST
Share News :
തലയോലപ്പറമ്പ്: ഇന്നത്തെ 'ഡിജിറ്റൽ ഇന്ത്യ'യുടെ യഥാർത്ഥ ശില്പിയും 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തിയ ദീർഘദർശിയായിരുന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-മത് അനുസ്‌മരണം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.സിയാദ് ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.കെ ശശിധരൻ വാളവേലി, വി.ടി ജയിംസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഷൈൻ പ്രകാശ്, പി.വി സുരേന്ദ്രൻ, സന്തോഷ് ശർമ്മ, എസ്.ശ്യം കുമാർ, മർസൂക്ക് താഹ, വി.ജെ ബാബു, പോൾ തോമസ്, കെ.കെ രാജു, ജോൺ തറപ്പേൽ, ബാബു പൂവനേഴത്ത്, കെ.ആർ സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.