Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫുട്ബോൾ ഫൈനൽ മത്സരം: കളിക്കാർക്ക് വരവേൽപ്പിനുള്ള പടക്കം പ്പൊട്ടിക്കൽ 58 പേർക്ക് പരിക്കേറ്റു. മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി

19 Feb 2025 11:41 IST

UNNICHEKKU .M

Share News :


മുക്കം: ഫുട്ബോൾ ഗ്രൗണ്ടിൽ ഫൈനൽ മത്സരത്തിനെത്തിയ കളിക്കാർക്ക് വരവേൽപ്പ് നൽകിയുള്ള ആഹ്ലാദവുമായി പടക്കം പ്പൊട്ടിക്കൽ 58 പേർക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ  സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടയിൽ ചൈനീസ്പടക്കം പൊട്ടിക്കൻ നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ചൈനീസ് പടക്കത്തിന് തീ കൊളുത്തിയപ്പോൾ ദിശകൾ മാറിയ ഉയർന്നതാണ് അപകടത്തിലായതെന്ന് പറയുന്നത്. നേരെ വിണ്ണിലേക്ക് പത്ത് മീറ്റർ ഉയർന്ന് വർണ്ണ വിസ്മയത്തോടെ പൊട്ടുന്ന കാഴ്ച്ചക്കാണ് വേദി കാഴ്ച്ച യാകേണ്ടിരുന്നത്. പക്ഷെ പടക്കങ്ങൾ ഒരോന്നും ചരിഞ്ഞ് നീങ്ങി ഉയർന്നത് അപകടത്തിന് കാരണ മായതത്രേ. ആയിരങ്ങളാണ് കളി വീക്ഷിക്കാൻ ഗാലറിയിൽ തിങ്ങിനിറഞ്ഞിരുന്നത്. ആരുടെയുംപരിക്ക്സാരമുള്ളതല്ല.തീപൊള്ളലേറ്റും ഓട്ടത്തിലുമാണ് പലർക്കും പരുക്ക് സംഭവിച്ചത്.ഒരു മാസക്കാലമായി നടന്ന ടൂർണ മെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നു ചൊവ്വാഴ്ച്ച രാത്രി അരങ്ങേറേണ്ടത്. എഫ്‌സി നെല്ലിക്കുത്തും, കെ.എം.ജി മാവൂരും തമ്മിലായിരുന്നു മത്സരം. മത്സരം ആരംഭിക്കുന്ന തിന് മുമ്പ് താരങ്ങളെ മൈതാനത്തേക്ക് വരവേൽക്കാനാണ് ചൈനീസ് പടക്കം പൊട്ടിക്കൻ  സംവിധാനം ഒരുക്കിയിരുന്നത്. ആകാശത്ത് ഉയർന്ന് പൊട്ടുന്ന പടക്കത്തിന്റെ വലിയ പെട്ടി സ്റ്റേഡിയ ത്തിനു നടുവിലായിരുന്നു സ്ഥാപിച്ചത്. പക്ഷെ തീ കൊളുത്തുന്നതിനിടയിൽ  പെട്ടി മറിഞ്ഞ് ഒരോ പടക്കങ്ങളും ദിശമാറി ഗാലറിക ളിലേക്കു നീങ്ങുകയായിരുന്നതായി പറയുന്നത്. 

പത്തുമിനുട്ടോളം പടക്കങ്ങൾ ഗാലറിയുടെ പല ഭാഗങ്ങളിലായി പൊട്ടിച്ചിതറി. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ഒരു മണിക്കൂറിനു ശേഷം കളി പുനരാരംഭിക്കാൻ നീക്കം നടന്നെങ്കിലും സംഘാടകരുടെ ഭാഗത്ത് നിന്ന് പിഴവാണെന്ന് പറഞ്ഞ് കാണികളിൽ പ്രതിഷേധം ഉയർന്നു. ഒടുവിൽ മത്സരം മറ്റൊരുദിവസ ത്തേക്ക് മാറ്റിവെക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. 

Follow us on :

More in Related News