Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2026 13:02 IST
Share News :
പ്രതിപക്ഷ നേതാവായി അഞ്ച് വർഷം പടനയിച്ച വി.ഡി സതീശൻ തന്നെ കേരള മുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് ഹൈക്കമാൻ്റാണ് ഇന്ന് ചർച്ചകൾക്കും കൂടി ആലോചനകൾക്കും ശേഷം അന്തിമ തീരുമാനം കൈക്കൊണ്ടത്.
മുഖ്യമന്ത്രിയായി വി.ഡി സതീശൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.
മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തിയ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു. മൂന്ന് നേതാക്കളെയും നിലവിലെ കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിനെയും മുൻ കെ പി സി സി പ്രസിഡൻ്റ് മാരെയും ഡൽഹിക്ക് വിളിപ്പിച്ച്എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചർച്ച നടത്തിയിരുന്നു. മുതിർന്ന നേതാവ് ഏ.കെ ആൻ്റണിയുടെ അഭിപ്രായം അടക്കം ഹെക്കമാൻ്റ് തേടിയിരുന്നു. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലുള്ള
102 സീറ്റിൻ്റെ വിജയം യുഡിഎഫ് നേടിയെങ്കിലും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പേരിനൊപ്പം കെ.സി വേണുഗോപാലിൻ്റെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് വന്നത് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് വിവിധ ജില്ലകളിൽ നേതാക്കൾ ഉൾപ്പടെ ഇവർക്ക് അനുകൂലമായി പ്രകടനങ്ങൾ നടത്തുകയും ഫ്ളക്സുകളും മറ്റും സ്ഥാപിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയതോടെ കെ പി സി സി ഇത്തരം നീക്കങ്ങൾ വിലക്കുകയും ചെയ്തിരുന്നു. ഹൈക്കമാൻ്റ് നിരീക്ഷകർ തലസ്ഥാനത്തെത്തി മുഖ്യമന്ത്രി സംബന്ധിച്ച് കോൺഗ്രസ് എം എൽ എ മാരുടെ അഭിപ്രായം തേടുകയും തുടർന്ന് ഘടകകക്ഷികളുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പദത്തിനുള്ള തീരുമാനം 4 ദിവസത്തോളമായി എ ഐ സി സി അധ്യക്ഷൻ്റെ വസതിയിൽ നടന്നത്. പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കാതെയുള്ള തീരുമാനമാണ് ഹെക്കമാൻ്റ് എടുത്തത്. ഇതോടെ ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസ് പ്രസിഡൻ്റ് പ്രഖ്യാപിക്കുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള കേന്ദ്ര നിരീക്ഷക ദീപദാസ് മുൻഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് മുതിർന്ന നേതാവ് ജയറാം രമേശാണ് ഇക്കര്യം പ്രസ്താവിച്ചത്. മുതിർന്ന നേതാവ് രമേശ് ചെന്നില
ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് രമേശ് ചെന്നിത്തല വിട്ടു നിന്നേക്കും. മുഖ്യമന്ത്രിയായിവി.ഡി സതീശൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.
കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങിയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പടവുകൾ താണ്ടി വി ഡി സതീശൻ്റെ മുന്നേറ്റം. എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം.
നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, ഹൈ സ്ക്കൂൾ പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. വി ഡി സതീശൻ്റെ തുടക്കം ഇങ്ങനെയായിരുന്നു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട് .നിയമ ബിരുദധാരിയാണ്.
1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വി. ഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തി
2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എൽ ഏ മാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖനാണ് വി.ഡി . എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി.
2021 മേയ് 22-ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വി. ഡി. സതീശനെ 15-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിനെതിരെ അതിശക്തമായ പോരാട്ടങ്ങൾ നിയമസഭയിലും പുറത്തും അദ്ദേഹം കാഴ്ചവച്ചു. ടീം യുഡിഎഫിനെ നയിച്ച് 102 സീറ്റ് നേടി വൻ ഭൂരിപക്ഷത്തിൽ മുന്നണിയെ നയിക്കാൻ കഴിഞ്ഞു. 2026 ഏപ്രിൽ 9 ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് 20,600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം എൽ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കമാൻ്റ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ
ഇനിയുള്ള നാളുകൾ വി.ഡിയുടെതാണ്. മൂന്നര കോടി ജനങ്ങളുടെ വിവിധ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്ന വലിയ ദൗത്യമാണ് ചുമലിൽ വഹിക്കേണ്ടി വരുന്നത്.
യു.ഡി എഫ് മുന്നോട്ടു വെച്ച വാഗ്ദാനങ്ങൾ പാലിക്കുമെന്നും മുഖ്യമന്ത്രിയായത് ദൈവനിയോഗമായ്കാണുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.