Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 15:04 IST
Share News :
തിരു: ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ പ്രേംനസീർ വനിതാ രത്ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സമർപ്പിച്ചു. പത്മശ്രീ പുരസ്ക്കാരം ലഭിച്ച കലാമണ്ഡലം വിലാ മേനോനെ ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണനും
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മതമൈത്രി ഐക്യത്തിന് ആഹ്വാനം നൽകിയ പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവിയെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. റഷീദും ചടങ്ങിൽ വച്ച് ആദരിച്ചു. ഹോട്ടൽ ഹൈലാൻ്റിൽ നടന്ന ചടങ്ങിൽ ഇഫ്താർ സംഗമം, വനിതകളെ ആദരിക്കൽ എന്നിവയും നടന്നു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഷംസുനീസ, ഡോ : ഗീതാ ഷാനവാസ്, വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാൻ എന്നിവർ പങ്കെടുത്തു. യുദ്ധം വേണ്ട, ലോക സമാധാനം മതി എന്ന സന്ദേശവുമായി വനിതകൾ രാത്രി മെഴുകുതിരി കത്തിച്ച്
നഗരത്തിൽ കാൽനട യാത്ര നടത്തി.
Follow us on :
Tags:
More in Related News
Please select your location.