Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതൃദിനത്തിൽ മുതിർന്ന അമ്മമാരെ ആദരിച്ച് കുടുംബ സംഗമം.

10 May 2026 20:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ലോക മാതൃദിനത്തിൽ അമ്മമാരെ കുടുംബ സംഗമത്തിൽ ആദരിച്ചു. എസ് എൻ ഡി പി യോഗം 706-ാം നമ്പർ തലയോലപ്പറമ്പ് മാത്താനം ശാഖയുടെ കീഴിലുള്ള കുമാരനാശാൻ സ്‌മാരക കുടുംബ യൂണിറ്റിന്റെ കുടുംബ സംഗമത്തിൽ വച്ചാണ് യൂണിറ്റിലെ മുതിർന്ന അമ്മമാർക്ക് ആദരവ് നൽകിയത്. വാർഷികാഘോഷവും കുടുംബ സംഗമവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ.സി നടരാജൻ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡൻ്റ് അഡ്വ.വൈ. സുധാംശു മുഖ്യപ്രഭാഷണം നടത്തി. വനിത സംഘം യൂണിയൻ പ്രസിഡന്റ് ധന്യാ പുരുഷോത്തമൻ മുതിർന്ന അമ്മമാരെ ആദരിച്ചു. ഡോ. സതീഷ് എസ്. പോറ്റി പ്രഭാഷണം നടത്തി.ശാഖാ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും നടന്നു.

Follow us on :

More in Related News