Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീ ശാക്തീകരണത്തിലൂടെയാണ് കുടുംബ ശാക്തീകരണം സാധ്യമാകുന്നത്: ഫാത്തിമ മുസഫർ.

09 Dec 2024 02:28 IST

ISMAYIL THENINGAL

Share News :

ദോഹ: സ്ത്രീ ശാക്തീകരണത്തിലൂടെയാണ് കുടുംബ ശാക്തീകരണം സാധ്യമാകുന്നത് എന്നും കുടുംബം ആരോഗ്യകരമാകുമ്പോൾ രാജ്യവും സമൂഹവും സമുദായവും ശാക്തീകരിപ്പെടുകയാണെന്നും ദേശീയ വനിതാ ലീഗ് അധ്യക്ഷ ഫാത്തിമ മുസഫർ അഭിപ്രായപ്പെട്ടു. 

സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ ഫാത്തിമ മുസഫറിന് കെ.എം.സി.സി ഖത്തർ സംസ്ഥാന വനിതാ വിങ് കെഎംസിസി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രാജ്യ പുരോഗതിയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പുതിയ തലമുറയിലെ പ്രവാസി കുടുംബിനികൾ നേരിടുന്ന വിവിധ പ്രയാസങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നും അവർ വിശദീകരിച്ചു. പ്രവാസി സമൂഹത്തിൽ വനിതാ കെഎംസിസി യുടെ പ്രാധാന്യവും ചെയ്യേണ്ട പ്രവർത്തനങ്ങളും അവർ സദസ്സിനോട് സംവദിച്ചു. ജാതി മത വ്യത്യാസമില്ലാതെ, അവശരുടേയും അഗതികളുടെയും അത്താണിയാവാൻ കെ.എം.സി.സിക്ക് കഴിഞ്ഞതായി അവർ പറഞ്ഞു. 


വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുനാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. 

വനിതാ വിങ് അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ ഫാത്തിമ മുസഫറിന് സ്നേഹോപഹാരം കൈമാറി. അഡ്വൈസറി ഭാരവാഹികളും സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷറർ പി.എസ്.എം ഹുസ്സൈൻ, വനിതാ വിങ് വൈസ് പ്രസിഡന്റ് ഡോ: നിഷാ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് മാജിദ നസീർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു. വനിത വിങ് ഭാരവാഹികളായ ബസ്മ സത്താർ, ഡോ.ബുഷ്റ അൻവർ, റുമീന ഷമീർ, ഡോ.നിസ്രീൻ മൊയ്തീൻ, താഹിറ മഹ്റൂഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Follow us on :

More in Related News