Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

22 Jun 2024 10:05 IST

Enlight News Desk

Share News :


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവനളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. 

ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് വിമാനത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫ് വിമാനത്തില്‍ പരിശോധന നടത്തി.

ഭീഷണി വ്യാജമാണെന്നാണ് നിഗമനം. വിമാനത്തില്‍ കുറച്ചുയാത്രക്കാരെ കയറ്റിയ ശേഷം സീറ്റിനടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കി.

 അഞ്ച് മണിക്കൂറോളമാണ് വൈകിയാണ് വിമാനം പുറപെട്ടത്. പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു. 

Follow us on :

More in Related News