Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആടുജീവിതത്തിന് ഖത്തറിൽ പ്രദർശനാനുമതി.

04 Apr 2024 14:40 IST

ISMAYIL THENINGAL

Share News :


ദോഹ: ഖത്തറിലെ സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന ആടുജീവിതത്തിന് ഖത്തറിൽ പ്രദർശനാനുമതി ലഭിച്ചതായും ചിത്രം നാളെ മുതൽ പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ട്.

മാർച്ച് 28 ന് റിലീസായത് മുതൽ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രം കാണാൻ ഖത്തറിലുള്ള ആസ്വാദകർ കാത്തിരിക്കുകയാണ്.

ബെന്യാമീൻ്റെ നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ളസി സംവിധാനം ചെയ്ത ആടുജീവിതം സിനിമക്ക് പ്രദർശനാനുമതി നൽകുന്ന മൂന്നാമത്തെ ഗൾഫ് രാജ്യമാണ് ഖത്തർ. യു.എ.ഇ.യും ബഹ്‌റൈനുമാണ് ചിത്രത്തിന് ആദ്യം പ്രദർശനാനുമതി നൽകിയത്. ഖത്തറിലെ പ്രമുഖ സംരംഭകനും സെപ്രോടെക് സിഇഒയുമായ ട്രോസ് ഫിലിപ്പും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Follow us on :

More in Related News